കേ​ര​ള​ത്തി​നു വ​യ​സാ​കു​ന്നു; മു​ൻ​ഗ​ണ​ന​ക​ൾ മാ​റ​ണമെന്ന് റി​സ​ർ​വ് ബാ​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ഈ ​​​വ​​​ർ​​​ഷം ‘വ​​​യ​​​സാ​​​യ’ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട്. 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​കു​​​മ്പോ​​​ഴാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​നം വ​​​യ​​​സാ​​​യ ഗ​​​ണ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 10 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 15-ൽ ​​​താ​​​ഴെ വ​​​രെ ആ​​​കുമ്പോൾ ഇ​​​ട​​​ത്ത​​​രം ഗ​​​ണ​​​ത്തി​​​ലും 10-ൽ താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ൽ യു​​​വ​​​ത്വ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​വു​​​മാ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. കേ​​​ര​​​ളം 2021-ൽ ത​​​ന്നെ വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ത​​​മി​​​ഴ്നാ​​​ടി​​​നും വ​​​യ​​​സാ​​​കു​​​ക​​​യാ​​​ണ്.

വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ധ​​​ന​​​കാ​​​ര്യ​​​ന​​​യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കും. നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വി​​​ഹി​​​ത​​​ത്തി​​​ലും ഇ​​​ടി​​​വു​​​ണ്ടാ​​​കും. അ​​​തു വ​​​ള​​​ർ​​​ച്ച​​​യി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തി​​​നു വ​​​യ​​​സാ​​​കു​​​ന്ന​​​തോ​​​ടെ സാമ്പ​​​ത്തി​​​ക ന​​​യ​​​ങ്ങ​​​ളി​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ടി​​​വ​​​രും. ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, പെ​​​ൻ​​​ഷ​​​ൻ, സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ക​​​യി​​​രു​​​ത്ത​​​ൽ വേ​​​ണ്ടിവ​​​രും. ഈ ​​​വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ സാ​​​മൂ​​​ഹ്യ മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​ല​​​വു​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​നം വ​​​രെ പെ​​​ൻ​​​ഷ​​​നുവേ​​​ണ്ടി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു എ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്. പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​രും. ഇ​​​തു മൊ​​​ത്ത​​​ത്തി​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കും. പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60ന് മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​യം മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു ത​​​യാ​​​റാ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം 28 ആ​​​യി​​​രി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത് 37 ആ​​​ണ്. രാ​​​ജ്യ​​​ത്തെ ഉ​​​യ​​​ർ​​​ന്ന ശ​​​രാ​​​ശ​​​രി പ്രാ​​​യം കേ​​​ര​​​ളീ​​​യ​​​ർ​​​ക്കാ​​​ണ്. തൊ​​​ഴി​​​ൽ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ശ​​​ത​​​മാ​​​നം ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രാ​​​ജ്യ​​​ത്ത് ഇ​​​പ്പോ​​​ൾ. തൊ​​​ഴി​​​ൽ ചെ​​​യ്തു വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത ആ​​​ശ്രി​​​ത​​​രുടെ (കു​​​ട്ടി​​​ക​​​ളും പ്രാ​​​യ​​​മാ​​​യ​​​വ​​​രും)​​​ ശ​​​ത​​​മാ​​​നം രാ​​​ജ്യ​​​ത്ത് ശ​​​രാ​​​ശ​​​രി 17.6 ആ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ 30.1 ആ​​​ണ്. ജ​​​ന​​​ന​​​നി​​​ര​​​ക്കി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ശ​​​രാ​​​ശ​​​രി ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം വ​​​ർ​​​ധി​​​ച്ച​​​താ​​​ണ് ആ​​​ശ്രി​​​ത​​​രു​​​ടെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം.

Leave a Reply

Your email address will not be published. Required fields are marked *