രാ​ജ്യ​ത്ത് ഉ​യ​ര്‍​ന്ന പാ​ല്‍​വി​ല ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കു​ന്ന​ത് കേ​ര​ളം: മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി.

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന പാ​ല്‍ വി​ല ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്ന് ക്ഷീ​ര വി​ക​സ​ന​മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. കോ​ഴി​ക്കോ​ട്ട് ആ​രം​ഭി​ച്ച സ​തേ​ണ്‍ ഡ​യ​റി ആ​ന്‍റ് ഫു​ഡ് കോ​ണ്‍​ക്ലേ​വി​ന്‍റെ ഉ​ദ്ഘാ​ട​നം ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്ഷീ​ര വി​ക​സ​ന – മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു മ​ന്ത്രി​മാ​രു​മാ​യി ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചി​ഞ്ചു​റാ​ണി.

പാ​ലു​ത്പാ​ദ​ന​ത്തി​ല്‍ കേ​ര​ളം ഇ​പ്പോ​ള്‍ മു​ന്നേ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. 14 ശ​ത​മാ​ന​മാ​ണ് ഉ​ത്പാ​ദ​ന വ​ർ​ധ​ന. പാ​ലു​ത്പാ​ദ​ന ക്ഷ​മ​ത​യി​ല്‍ പ​ഞ്ചാ​ബ് ക​ഴി​ഞ്ഞാ​ല്‍ രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്ത് കേ​ര​ള​മാ​ണെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.ത​മി​ഴ്നാ​ട് മ​ന്ത്രി മ​നോ ത​ങ്ക​രാ​ജ്, ആ​ന്ധ്ര​പ്ര​ദേ​ശ് മ​ന്ത്രി കി​ഞ്ചാ​ര​പ്പു അ​ട്ജ​ന്‍ നാ​യി​ഡു, പോ​ണ്ടി​ച്ചേ​രി മ​ന്ത്രി ജ​യ​കു​മാ​ർ എ​ന്നി​വ​രും മ​ന്ത്രി ചി​ഞ്ചു​റാ​ണി​ക്കൊ​പ്പം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ന്‍ ഡ​യ​റി അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സു​ധീ​ര്‍ കു​മാ​ര്‍ സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *