പുതുപ്പള്ളി: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുപ്പള്ളിയിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ ഭാവി വികസനത്തിൽ സ്ത്രീകളുടെ പങ്ക് വർദ്ധിക്കണമെന്നും സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രിയെ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകണം: രാഹുൽ ഗാന്ധി

