ദക്ഷിണേഷ്യയിലെ മെഡ്‌ടെക്‌ലൈഫ് സയൻസ് കേന്ദ്രമായി കേരളം മാറും- മന്ത്രി പി. രാജീവ്

കൊച്ചി: മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്‌നോസ്റ്റിക്സ്, ലൈഫ് സയൻസ് നിർമ്മാണ മേഖലകളിൽ കേരളം ദക്ഷിണേഷ്യയിൽ തന്നെ അതിവേഗം മുൻനിരയിലെത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണെന്ന് നിയമ,വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നെടുമ്പാശേരി താജ് എയർപോർട്ട് ഇന്റർനാഷണൽ ഹോട്ടലിൽ സംസ്ഥാന വ്യവസായ വകുപ്പ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് ലിമിറ്റഡുമായി ചേർന്ന് സംഘടിപ്പിച്ച ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് മെഡിക്കൽ ടെക്‌നോളജി മേഖലകളിൽ നിക്ഷേപ സൗകര്യമൊരുക്കാനുള്ള അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അഗാപ്പെയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സമ്മളനം സംഘടിപ്പിച്ചത്. ജപ്പാൻ, അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മെഡ്‌ടെക്, ഡയഗ്‌നോസ്റ്റിക്സ് കമ്പനികളുടെ പ്രതിനിധികൾ, നിക്ഷേപ ഉപദേശകർ, ഇന്ത്യൻ നിർമ്മാതാക്കൾ, ആരോഗ്യ സേവനദാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്ദ്ധർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മെഡിക്കൽ ഉപകരണങ്ങളും ലൈഫ് സയൻസ് മേഖലയും മാറുന്നത് സ്വാഭാവിക പരിണാമമാണെന്ന് പി. രാജീവ് പറഞ്ഞു. ”പൊതു ആരോഗ്യസംവിധാനം, വിദ്യാഭ്യാസം, മാനവ വികസനം തുടങ്ങിയ സൂചികകൾ ശക്തമായാണ് കേരളത്തിന്റെ വളർച്ച രൂപപ്പെട്ടത്. ഈ വളർച്ചാ പാരമ്പര്യം തന്നെ സ്വാഭാവികമായി ബയോടെക്‌നോളജി, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *