കേരളത്തിലെ കുംഭമേളയ്ക്ക് രുചിപ്പെരുമ തീര്‍ക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി

തിരുന്നാവായ: ഭാരതപ്പുഴയുടെ തീരത്ത് ചരിത്രമുറങ്ങുന്ന മണ്ണില്‍ നടക്കുന്ന മഹാ മാഘ മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് വിപുലമായ ഒരുക്കങ്ങള്‍.പ്രശസ്ത പാചകകലാ വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഇന്ന് തിരുന്നാവായയിലെ സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചു.ഉത്സവത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്കായി ഒരുക്കുന്ന അന്നദാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി എത്തിയ അദ്ദേഹം ദേഹണ്ണപ്പുരയിലെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി.

മഹാ മാഘ മഹോത്സവ ദിവസങ്ങളില്‍ ഭക്തര്‍ക്ക് വിളമ്പുന്ന വിഭവങ്ങളുടെ ഗുണമേന്മയും പാചകപ്പുരയിലെ ശുചിത്വവും ഉറപ്പുവരുത്താന്‍ സംഘാടകര്‍ക്കൊപ്പം അദ്ദേഹം ചര്‍ച്ച നടത്തി.കേരളത്തിലെ വലിയ സദ്യവട്ടങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന പഴയിടത്തിന്റെ സാന്നിധ്യം ഇത്തവണത്തെ മഹാ മാഘ മഹോത്സവത്തിന് മാറ്റുകൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *