കേരളത്തിന്റെ വാനമ്പാടിക്ക് ദമാമില്‍ ആവേശോജ്ജ്വല സീകരണം

ദമാം : ദമാമില്‍ നടക്കുന്ന ‘റിഥം – ട്യൂണ്‍സ് ഓഫ് ഇന്ത്യ 2025’ മെഗാഷോയില്‍ പങ്കെടുക്കാന്‍ മാമില്‍ എത്തിച്ചേര്‍ന്ന മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ.എസ് ചിത്രയ്ക്ക് നവയുഗം സാംസ്‌കാരികവേദി ദമാം എയര്‍പോര്‍ട്ടില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി.നവയുഗം ഭാരവാഹികളും, സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും, അടക്കം നല്ലൊരു ജനക്കൂട്ടം തന്നെ കെ എസ് ചിത്രയെയും ടീമിനെയും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തി

ഭര്‍ത്താവ് വിജയശങ്കറിനൊപ്പമാണ് കെ.എസ് ചിത്ര എത്തിയത്.കെ.എസ് ചിത്രയെക്കൂടാതെ ഗായകരായ അഫ്‌സല്‍,ശ്രീരാഗ് ഭരതന്‍ എന്നിവരും ഓര്‍ക്കസ്ട്ര ടീമുമാണ് കേരളത്തില്‍ നിന്നും ദമാം എയര്‍പോര്‍ട്ടില്‍ എത്തിയത്.ഇ.ആര്‍ ഇവന്റസുമായി സഹകരിച്ചു നവയുഗം നടത്തുന്ന ‘റിഥം – ട്യൂണ്‍സ് ഓഫ് ഇന്ത്യ 2025’ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *