വികസനത്തുടർച്ച ലക്ഷ്യം; ഉടുമ്പഞ്ചോലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ജയചന്ദ്രൻ പത്രിക നൽകി

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉടുമ്പഞ്ചോല മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ജയചന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തൊമ്പതാം മൈലിലെ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് മുമ്പാകെയാണ് അദ്ദേഹം പത്രിക കൈമാറിയത്.

സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.കെ. ജയചന്ദ്രൻ, എൽ.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയാണ് പത്രിക നൽകിയത്. കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണം നടത്തുന്നത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രകടനത്തിന് ശേഷമായിരുന്നു പത്രികാ സമർപ്പണം.

സിറ്റിംഗ് എം.എൽ.എയായിരുന്ന എം.എം. മണിക്ക് പകരം ഇത്തവണ കെ.കെ. ജയചന്ദ്രനെയാണ് സി.പി.ഐ(എം) ഉടുമ്പഞ്ചോലയിൽ നിയോഗിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായി സേനാപതി വേണുവും എൻ.ഡി.എ സ്ഥാനാർഥിയായി അഡ്വ. സംഗീത വിശ്വനാഥനും മണ്ഡലത്തിൽ മത്സരരംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *