ന്യൂ സൗത്ത് വെയില്‍സ് സിഡ്‌നി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ മെഗാ മ്യൂസിക് നൈറ്റ് ഈ മാസം 23ന് ഓറിയോണില്‍

സിഡ്‌നി: കെഎംസിസി സിഡ്‌നി എന്‍എസ്ഡബ്ല്യൂവിന്റെ ആഭിമുഖ്യത്തില്‍ മെഗാ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നു. ഈ മാസം 23ന് ഓറിയോണ്‍ ഫങ്ക്ഷന്‍ സെന്ററിലാണ് (വിലാസം: Campsie Nsw 2194, 155 Beamish St.) പരിപാടി നടക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പരിപാടി രാത്രി ഒമ്പതിന് അവസാനിക്കും. അക്ബര്‍ ഖാന്‍, സജിലി സലീം എന്നിവര്‍ മ്യൂസിക് നൈറ്റിനു നേതൃത്വം നല്‍കും. ലൈവ് ഗാനസന്ധ്യയാണ് പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം. അതിനൊപ്പം സ്വാദിഷ്ടമായ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു. കുടുംബം ഒത്തു ചേര്‍ന്നുള്ള ഉല്ലാസത്തിനുള്ള അവസരങ്ങളും ഭാഗ്യം പരീക്ഷിക്കുന്നതിനു ലക്കി ഡ്രോയും ഒക്കെ പരിപാടിയുടെ ഭാഗമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *