റഷ്യയിലെ മെഡിക്കൽ സർവകലാശാലയിൽ കത്തി ആക്രമണം; പരിക്കേറ്റവരിൽ 4 ഇന്ത്യൻ വിദ്യാർഥികളും

മോസ്കോ: റഷ്യയിലെ ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് നേരെ കത്തി ആക്രമണം. നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഹോസ്റ്റലിലെ സ്പോർട്സ് ഹാളിലാണ് സംഭവം. അക്രമികളെ അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രാദേശിക സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ 15-കാരനാണ് അക്രമി യെന്നാണ് വിവരം. ഇയാളെ പോലീസ് കീഴടക്കുന്നതിനിടയിൽ അക്രമി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ നാല് വിദ്യാർത്ഥികളിൽ ഒരാളുടെ നില ആദ്യം ഗുരുതരമായിരുന്നുവെങ്കിലും നിലവിൽ എല്ലാവരും അപകടനില തരണം ചെയ്തതായി മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഖസാനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലെത്തി വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *