രോഗകാരികള്‍ പലവിധം

ചെടികളെ ബാധിക്കുന്ന രോഗാണുക്കളില്‍ പ്രധാനം കുമിള്‍ (ഫംഗസ്) ,ബാക്ടീരിയ, വൈറസ്, , ഫൈറ്റോപ്‌ളാസ്മ, നിമാവിരകള്‍ എന്നിവയാണ്. സസ്യരോഗങ്ങളെ മനസ്സിലാക്കുന്നതിനും അവയെ തിരിച്ചറിയുന്നതിനും ഈ രോഗാണുക്കളെക്കുറിച്ചുള്ള പൊതുവായ അറിവ് വളരെ പ്രയോജനപ്രദമായിരിക്കും.

ബാക്റ്റീരിയ

ബാക്റ്റീരിയകൾ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കാത്ത ഏകകോശ ജീവികളാണ്. കോക്കസ്, ബാസിലസ്, സ്പൈറില്ലം എന്നി ഇനങ്ങളിൽപ്പെട്ട ബാക്റ്റീരിയകളുണ്ട്. ചില ബാക്റ്റീരിയകൾ രോമസദ്യ ശ്യങ്ങളായ ഭാഗങ്ങൾ ഉപയോഗിച്ചും മറ്റു ചിലത് ദ്രവമാധ്യമങ്ങളിലൂടെയും സഞ്ചരിക്കുന്നു. ചില ബാക്‌ടീരിയകൾക്ക് ശ്ലേഷ്‌മ ദ്രവം കൊണ്ടുള്ള ആവ രണമുണ്ട്. ഈ ആവരണം അവയ്ക്ക് സംരക്ഷണം നൽകുന്നു. ബാക്റ്റീ രിയകൾ ദ്വിവിഭജനത്തിലൂടെ പ്രത്യുൽപ്പാദനം നടത്തുന്നു. അനുകൂലസാഹചര്യങ്ങളിൽ ഒരു തവണ വിഭജിക്കാൻ ഏകദേശം 20 മിനിറ്റ് എടു ക്കും. ഇത്തരത്തിൽ ഇവ വളരെ വേഗം വിഭജിച്ച് രോഗം പരത്തും. ഇവ മൂലം കേരളത്തിലെ വിളകളിലുണ്ടാകുന്ന പ്രധാന രോഗങ്ങൾ വാഴയിലെ ബാക്റ്റീരിയൽ വാട്ടം, നെല്ലിലെ ബാക്റ്റീരിയൽ ബ്ലൈറ്റ്, നാരകത്തിലെ കാങ്കർ എന്നിവയാണ്. ബാക്റ്റീരിയയായ സ്യൂഡോമോണോസ് ഫ്ളൂറ സെൻസ (Pseudomonas fluorescens) ജൈവീക കുമിൾനാശിനിയായി ഉപയോഗിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *