കോൽക്കത്ത: കാത്തിരിപ്പുകള്‍ക്ക് അവസാനം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ക്യാപ്സ്യൂള്‍ രൂപത്തിനു പ്രണയദിനമായ ഫെബ്രുവരി 14നു പന്ത് ഉരുളും. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് എസ്ജിയുമായി ഏറ്റുമുട്ടും.
14നു വൈകുന്നേരം അഞ്ചിനാണ് കേരളം ബ്ലാസ്റ്റേഴ്സ് x മോഹന്‍ ബഗാന് സീസണ് ഉദ്ഘാടന പോരാട്ടം. തുടര്‍ന്ന് രാത്രി 7.30ന് എഫ്സി ഗോവയും ഇന്റര്‍ കാശിയും ഏറ്റുമുട്ടും. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ഈ മത്സരം. 2025-26 സീസണ് ഐഎസ്എല്‍ ഷെഡ്യൂള്‍ ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന് (എഐഎഫ്എഫ്) പ്രഖ്യാപിച്ചു.

