കേരളത്തിലെ കൊച്ചി നഗരത്തിലെ ഫോര്‍ട്ട് കൊച്ചിയില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനവാരം നടക്കുന്ന ഒരു വിനോദ പരിപാടിയാണ് കൊച്ചിന് കാര്‍ണിവല്‍. കേരളത്തിലെ തന്നെ ഏറ്റവും വലിയ പുതുവത്സര പരിപാടിയാണ് ഇത്.
ഈ വര്‍ഷത്തെ കാര്ണ്ണിവലിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ജി പ്രിയങ്ക ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.മേയര്‍ വി.കെ മിനിമോളുടെയും ജില്ലാ കളക്ടര്‍ ജി പ്രിയങ്കയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

