നോര്‍ത്ത് ക്വീന്‍സ്ലാന്റിലെ ഐറിനും ബോവനും ഇടയിലുള്ള തീരപ്രദേശത്താണ് കാറ്റ് ശക്തമായി ആഞ്ഞടിച്ചത്. ടൗണ്‍സ്വില്‍ നഗരത്തിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായിരുന്നു.കാറ്റഗറി 2 വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റായാണ് കോജി കരതൊട്ടത്.മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റാണ് അനുഭവപ്പെട്ടത്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് ക്വീന്‍സ്ലാന്റിലെ ഏകദേശം 15,000-ത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചു.കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ പ്രധാന ഹൈവേകള്‍ അടച്ചുപൂട്ടി.വിമാന സര്‍വീസുകളും ബോട്ട് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.മേഖലയിലെ കരിമ്പ് കൃഷിയെയും വാഴത്തോപ്പുകളെയും കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്.ക്വീന്‍സ്ലാന്റ് ദുരന്ത നിവാരണ സേന (SES) തീരദേശവാസികള്‍ക്ക് ‘വാച്ച് ആന്‍ഡ് ആക്ട്’ (Watch and Act) നിര്‍ദ്ദേശം നല്‍കിയിരുന്നു.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റുന്നതിനായി പ്രത്യേക ഷെല്‍ട്ടറുകള്‍ തുറന്നു.ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും ജനലുകളില്‍ നിന്നും മറ്റും അകന്നു നില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

