കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. 2025 ഡിസംബര്‍ 15-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉള്‍പ്പെടെ 11.53 കോടി രൂപയാണ് ഇതേദിവസം കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനം.
എം ഡി ഡോ. പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നത് എന്ന് ഔദ്യോഗിക കുറിപ്പില്‍ അറിയിക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവര്‍ഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാതെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാണ് ഈ ലക്ഷ്യം കെഎസ്ആര്‍ടിസി കൈവരിച്ചത്.

