മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്റെയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എൽച്ചെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലെവാന്റെയ്ക്ക് വേണ്ടി പാബ്ലോ മാർട്ടിനെസ്, അദ്രിയാൻ ഡാ ലാ ഫുവന്റെ , അലൻ മട്ടുരോ എന്നിവരാണ് ഗോളുകൾ നേടിയത്. എൽച്ചെയ്ക്ക് വേണ്ടി അൽവാരോ റോഡ്രിഗസും ആഡം ബൊവായാരും ആണ് ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ലെവാന്റെയ്ക്ക് 17 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ 19-ാം സ്ഥാനത്താണ്.

