എം ടി വാസുദേവന്‍ നായര്‍ക്കും പി ജയചന്ദ്രനും ശ്രദ്ധാഞ്ജലിയുമായി ലക്ഷ്മി സരസ്വതി സ്‌കൂള്‍ ഓഫ് ഡാന്‍സ്

ഗോസ്‌ഫോര്‍ഡ്:മലയാളി പത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച് മ ഫെസ്റ്റ് അക്ഷരോത്സവത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ലക്ഷ്മി സുജിത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗോപികാവസന്തം എന്ന നൃത്തശിലപം. മലയളത്തിലെ ഹൃദയസ്പര്‍ശിയായ ഒരുപിടി ഗാനങ്ങളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോയ നൃത്യ ശില്പത്തില്‍ ഭരതനാട്യവും മോഹിനിയാട്ടവും ഒരുമിച്ച് സമ്മേളിച്ചു .15 അതുല്യ പ്രതിഭകള്‍ സംഗീത നൃത്ത സമന്വയത്തിലൂടെ അരങ്ങില്‍ തീര്‍ത്ത വിസ്മയം ആസ്വാദകരുടെ മനം നിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *