ഗാങ്‌ടോക്ക്: സിക്കിമിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ഒറ്റപ്പെട്ടുപോയ 1,321 വിനോദസഞ്ചാരികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിലെ മംഗൻ ജില്ലയിലുള്ള ലാച്ചനിലാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടന്നത്.പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നുവെങ്കിലും കൃത്യസമയത്തുള്ള ഇടപെടലിലൂടെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചു. കുടുങ്ങിയവർക്ക് ആവശ്യമായ ഭക്ഷണവും വൈദ്യസഹായവും അധികൃതർ ഉറപ്പാക്കിയിരുന്നു.സൈന്യം, പോലീസ്, ദുരന്തനിവാരണ സേന തുടങ്ങിയ വിവിധ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന തിരച്ചിലിനും പ്രയത്നത്തിനുമൊടുവിലാണ് ഇവരെ രക്ഷിക്കാനായത്
സിക്കിമിൽ മണ്ണിടിച്ചിൽ: കുടുങ്ങിയ 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

