ഗോരഖ്പുർ: ഗോരഖ്പുർ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ് മാർ ഡൊമിനിക് കൊക്കാട്ട് സിഎസ്ടിക്കു സഭയുടെ അന്ത്യാഞ്ജലി.
രൂപതയുടെ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകളിൽ നിരവധിപ്പേർ പങ്കെടുത്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ആഗ്ര ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളി വചനസന്ദേശം നൽകി. വിവിധ രൂപതകളിൽനിന്നുള്ള മെത്രാന്മാരും വൈദികരും സന്യാസിനികളും വിശ്വാസികളും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
1984 മുതൽ 2006 വരെ 22 വർഷക്കാലം ഗോരഖ്പുർ രൂപതയുടെ മെത്രാനായിരുന്നു മാർ ഡോമിനിക് കൊക്കാട്ട്.

