ഉഴവൂർ: നീരുരുട്ടി ഭാഗത്തായിരുന്നു അപകടം. ഉഴവൂർ മേലരീക്കര പയസ് മൗണ്ട് സ്വദേശി ഓക്കാട്ട് ജോബി (56) ആണ് മരിച്ചത്.സ്കൂട്ടറിൽ കരുതിയിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് അഭിഭാഷകൻ മരിച്ചു.
വേട്ടയ്ക്ക് പോവാറുള്ളയാളാണ് ജോബി, തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. നീരുരുട്ടിയിലെ ഇറക്കത്തിൽ വെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ സമയത്ത് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം.

