കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലായി പതിനാലു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ വിജയം. ആന്തൂര്‍ നഗര സഭയിലെ അഞ്ച് വാര്‍ഡുകളിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകളിലും മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുമാണ് എതിര്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പിനു മുന്നേ ജയിച്ചു കയറിയത്.
എതിരില്ലാതെ വിജയിച്ച വാര്‍ഡുകളെല്ലാം കടുത്ത പാര്‍ട്ടി ഗ്രാമങ്ങളാണ്. ഇവിടങ്ങളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ കടുത്ത ഭീഷണിക്കു നടുവിലാണ് ജീവിക്കുന്നതെന്നും പത്രിക സമര്‍പ്പിക്കാന്‍ തയാറെടുക്കുന്നവരെയും നാമനിര്‍ദേശം നല്‍കുന്നവരെയും ഭീഷണിപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

