ഓസ്ട്രേലിയന്‍ പ്രതിപക്ഷമായ ലിബറല്‍-നാഷണല്‍ സഖ്യത്തിനുള്ളില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സൂസന്‍ ലേ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്റെ നേതൃത്വത്തില്‍ തനിക്ക് ‘പൂര്‍ണ്ണമായ വിശ്വാസമുണ്ട്’ എന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.പീറ്റര്‍ ഡട്ടന്റെ നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി,അദ്ദേഹത്തിന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നും നേതൃമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സൂസന്‍ ലേ പറഞ്ഞു.
ലിബറല്‍ പാര്‍ട്ടിയും നാഷണല്‍ പാര്‍ട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളെ അവര്‍ നിഷേധിച്ചു. വരാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സഖ്യം സജ്ജമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.ആല്‍ബനീസി സര്‍ക്കാരിന്റെ പരാജയങ്ങള്‍ക്കെതിരെ പോരാടാനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തി അധികാരം തിരിച്ചുപിടിക്കാനാണ് സഖ്യം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു

