തിരുവനന്തപുരം: വിദേശ മദ്യഗോഡൗണില്‍ നിന്ന് ബാറുകളിലേക്കും ബവ്‌റിജസ് കോര്‍പറേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ വില്‍പ്പനശാലകളിലേക്കുമുള്ള മദ്യവിതരണം സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ടു.
തകരാര്‍ മൂലം ഇന്നലെ വൈകിട്ട് 5 വരെ മദ്യ ഔട്ട്‌ലറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം എത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നുമാത്രം ഏകദേശം 50 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലടിക്കാന്‍ കഴിയുന്നില്ല. ലോഡ് കയറ്റി ഗോഡൗണുകള്‍ക്ക് മുന്‍പില്‍ വാഹനങ്ങള്‍ നിലയുറപ്പിച്ചെങ്കിലും സെര്‍വര്‍ തകരാര്‍ മൂലം ബില്ലടിക്കാന്‍ സാധിക്കാത്തതിനാല്‍ ഗോഡൗണുകള്‍ക്ക് മുന്‍പില്‍ വാഹനങ്ങള്‍ നിരയായി കിടക്കുകയാണ്. കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷന്‍ 8 ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യമെത്തിക്കുന്നതു കൊച്ചി കേന്ദ്രീകരിച്ചുള്ള ഗോഡൗണില്‍ നിന്നാണ്. ഇവിടങ്ങളിലേക്കുമാത്രം 10 കോടിയിലധികം രൂപയുടെ മദ്യമാണ് ബില്ലടിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ബാറുകളിലും സര്‍ക്കാര്‍ മദ്യ ഔട്ട്‌ലറ്റുകളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സെര്‍വര്‍ തകരാര്‍ മൂലം ബില്ലടിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്

