ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി ഹ്യൂഗോ എകിട്ടിക്കെ രണ്ട് ഗോളുകളും ഫ്ലോറിയൻ വിർട്ട്സും ഇബ്രാഹിമ കൊണാട്ടെ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആന്തോണി ഗോർഡൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കാതിരുന്ന ലിവർപൂളിന് വിജയം ആശ്വാസകരമാണ്. വിജയത്തോടെ ലിവർപൂളിന് 39 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.

