വിരഹം

നിറയെ
സങ്കടങ്ങളുള്ളൊരുകാറ്റ്,
നേർത്തൊരു
തേങ്ങലായ് വീശുന്നുവോ?

മരച്ചില്ലകളിളകുന്നതിൻ
താളത്തിൽ,
ഒരു വിതുമ്പൽ
കേൾക്കുന്നുവോ?

പാടങ്ങൾ താണ്ടി വരും
കാറ്റിൽ,
കരൾ നോവുമൊരു
കഥയുണ്ടോ?

തണുത്ത കൈകളിൽ
ഉറ്റവരെ പിരിഞ്ഞ
നോവുണ്ടോ?

കണ്ണീരുപോൽ
മഴത്തുള്ളി ചിതറുമ്പോൾ,
നീറുന്നുവോ നെഞ്ചകം?..

ഒടുവിലെന്തേ
നീ നിശ്ശബ്ദനാവുന്നു,
ഓർമ്മകൾ
നിന്നെ ചുറ്റുന്നുവോ

അലി എസ് വാളാട്

Leave a Reply

Your email address will not be published. Required fields are marked *