ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മദനമോഹം’ ഫെബ്രുവരി 6ന് തീയേറ്ററുകളില്‍ റിലീസിന് ഒരുങ്ങി.കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തില്‍ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര്‍ ഘടകങ്ങളും ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് ഒരു പുതിയ ദൃശ്യാനുഭവം തന്നെയാണ് ഒരുക്കിയിരിക്കുന്നത് വായകോടന്‍ മൂവി സ്റ്റുഡിയോ,ന്യൂ ജെന്‍ മൂവി മേക്കേഴ്സുമായി സഹകരിച്ചുകൊണ്ട് മധുസൂധനന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്,ഹന്ന,കൃഷ്ണകുമാര്‍,രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളാവുന്നത്.

എ ടെയില്‍ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ ഗോവിന്ദന് ടി, കെ എസ് വിനോദ്എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം:ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്:ജിജേഷ് ഉത്രം,ആര്‍ട്ട്: വൈശാഖ്,കോസ്റ്റ്യൂംസ്:സിനി ജോസഫ്,ബി.ജി.എം & മ്യൂസിക്: അരുണ്‍, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റന്റ് ഡയറക്ടര്‍:വിഷ്ണു,അജയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്:ശങ്കര്‍ജി, പ്രൊഡക്ഷന്‍ മാനേജര്‍: ബിജു, സ്റ്റില്‍സ്:വിഷ്ണു എസ്. എ, പബ്ലിസിറ്റി ഡിസൈന്‍സ്:സത്യന്‍സ്,പ്രമോഷന് കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്, പി.ആര്.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

