ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ പത്തോളം സൈനികരെ വ്യോമമാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സൈനിക ഓപ്പറേഷന്റെ ഭാഗമായി പോവുകയായിരുന്ന ‘കാസ്പിര്‍’ എന്ന ബുള്ളറ്റ് പ്രൂഫ് വാഹനമാണ് ഭദര്‍വ-ചംബ അന്തര്‍സംസ്ഥാന പാതയിലെ ഖന്നി ടോപ്പിന് സമീപം അപകടത്തില്‍പ്പെട്ടത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സേവനം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും, ദുഃഖിതരായ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എക്‌സിലൂടെ (X) അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ദോഡയില്‍ വന്‍ അപകടം: 10 സൈനികര്‍ക്ക് വീരമൃത്യു

