പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാര്‍ത്ഥവും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കുമായി മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമല്ല.
മകരവിളക്ക് : പത്തനംതിട്ടയില്‍ ബുധനാഴ്ച പ്രാദേശിക അവധി

