ഇന്നലെ എന്റെ കിടപ്പുമുറിയിലെ ചുമരിൽ ഒരു കുഞ്ഞു ശലഭം. കറുത്ത പാപ്പാത്തി…
പുറത്ത് കോരിച്ചൊരിയുന്ന മഴ..
മണിക്കൂറുകൾ കഴിഞ്ഞും പാപ്പാത്തി അവിടെത്തന്നെയുണ്ട്.
വല്ല ധ്യാനത്തിലുമാണോ
മരിച്ചുപോയതാണോ..
ഫോണെടുത്ത് ചിത്രമെടുത്തു.. അതിന്റെ തൊട്ടടുത്ത് ഞാൻ എന്നിട്ടും പറന്നു പോയതില്ല…
എന്തായിരിക്കും ഉദ്ദേശ്യം… അവളെ കുറിച്ചെഴുതാൻ ആയിരിക്കുമോ..
അപ്പോഴേയ്ക്കും കൂട്ടത്തോടെ പല ശലഭങ്ങളും എത്തിച്ചേർന്നു. ഇരുളൻ കോമാളി, പൂച്ചക്കണ്ണി, ഗദശലഭം, ഗരുഡശലഭം, ശരശലഭം, മലബാർ റോസ്….
മലബാർ റോസിന്റെ ചിറകിൽ കടുംചുവപ്പും
കറുപ്പും നിറമാണ്..
വടക്കൻ കേരളത്തിൽ കൂടുതലായി കാണാം..
മയിൽക്കണ്ണി, പൂച്ചക്കണ്ണി…. ഇവരുടെ ചിറകിൽ ആരോ മിഴിയുടെ ചിത്രം വരച്ചു വെച്ചിരിക്കുന്നു..
മയിൽക്കണ്ണിയെ ഞാൻ എന്നും കാണാറുണ്ട്….
തോട് കടന്ന് ചെന്ന് വയലിൽ എന്നും കാണാം…
മഞ്ഞ പാപ്പാത്തി, വെള്ള പാപ്പാത്തിയും കുഞ്ഞു ചിറകുള്ള ശലഭങ്ങളാണ്..
ഏറ്റവും കൂടുതൽ ഇവരാണിവിടെ കറങ്ങി നടക്കുന്നത്..
എങ്കിലും വിലാസിനി ശലഭത്തെ ഏനിക്ക് ഏറ്റവും ഇഷ്ടം.
മഞ്ഞയും വെള്ളയും നിറമുള്ള ചിറകിൽ കറുത്ത പൊട്ടുകൾ ഉണ്ട്..
ഇവരെയും എന്നും കാണാം..
ബുദ്ധമയൂരി സംസ്ഥാന ശലഭമാണ്…
വലിയ ചിറകുള്ള ഇതിന് ആകാശനീലയാണ് നിറം.
പെരുംഞ്ചെറിയൻ.. പേരു പോലെ വലിയ ചിറകുള്ള ശലഭമാണ്
ശരശലഭത്തിന് ആ പേര് ലഭിച്ചത് അതിന്റെ വേഗത്തിലുള്ള പറക്കലിൽ നിന്നാണ്…
മഞ്ഞചിറകുള്ള ഒറ്റപൊട്ടൻ പാപ്പാത്തിയുടെ ചിറകിൽ .
അരികിലായി കറുത്ത പൊട്ട് കാണാം
അറ, പശ്ചിമഘട്ടത്തിലാണ് ഏറ്റവും അധികം ശലഭങ്ങൾ ഉള്ളത്…
പൂന്തേൻ മാത്രമല്ല ശലഭങ്ങളുടെ ഭക്ഷണം
ഇലകളുടെ നീരും,
ജൈവമണലിലെ നീരും
ഊറ്റിക്കുടിക്കുന്നത്
ഇവരുടെ ശീലമാണ്..
നാരകതാളി എന്ന ശലഭം നമ്മൾ അച്ചാർ ഒക്കെ ഉണ്ടാക്കുന്ന
മാതളനാരങ്ങയുടെ ഇലയിലാണ് മുട്ടയിടാറ്..
നമ്പ്യാർവട്ടച്ചെടിയിലും
വഴുതിനച്ചെടിയിലും
എന്നും പുഴുക്കൾ ഇല തിന്നുതീർക്കുന്നത്
കാണാം..
ചിലപ്പോൾ അത് ഏതോ ശലഭത്തിന്റെതാവാം…
ശലഭച്ചെടി എന്നൊരു ചെടിയുണ്ട്. ഈ ചെടി നട്ടാൽ ശലഭങ്ങൾ കൂട്ടത്തോടെ ആ ചെടിയ്ക്കും ചുറ്റും കാണാം..
ബാംഗ്ലൂരിൽ ഒരു കൃത്രിമശലഭ പാർക്ക്
ഉണ്ട്… സകലശലഭങ്ങളേയും അവിടെ കാണാം…
ചിത്രാoഗദൻ എന്ന ഒരു ചിത്രശലഭം ഉണ്ട്.. ഏതോ പുരാണ കഥാപാത്രത്തിന്റെ പേരാണിതിന്..
വർണപകിട്ടുള്ള ശലഭങ്ങൾ ഒക്കെ ആയുസ്സ് കുറഞ്ഞവർ മാത്രം… ഒരാഴ്ച കൊണ്ട് ജീവൻ വെടിയുന്ന മനോഹരികൾ..
നിശാശലഭങ്ങൾ രാത്രിയിലാണ് വരുന്നത്..
ഇതില്‍ ആൺനിശാ ശലഭത്തിന് മാത്രേ
ചിറകുകൾ ഉണ്ടാകൂ.
പെൺനിശാശലഭങ്ങൾ മാത്രമാണ്
മുട്ടകൾ ഇട്ട്.. ഇഴഞ്ഞ് നടക്കുന്നവർ..
ബാഗ് മോത്ത് എന്നാണിതിന്റെ പേര്
പെൺനിശാശലഭലാർവ്വയെന്നും പറയും
ദേഹം മുഴുവൻ ചെറിയ
ചെറിയ കമ്പ് ചുറ്റിയ പോലെ തടവറയിൽ ജീവിക്കുന്ന ഈ കൂട്ടർ
എവിടെയോ തൂങ്ങി കിടക്കുന്നത് കാണാം..
വളരെ സങ്കടം തോന്നുന്ന ജീവിത അവസ്ഥ..
അങ്ങനെ പിന്നെ വന്നു നോക്കുമ്പോൾ കുഞ്ഞു പാപ്പാത്തിയെ കാണാൻ ഇല്ല. ഇതിന്റെ ചിറക് കറുപ്പാണ്.. ഓരോ ചിറകിലും ഓരോ വെളുത്ത വരകൾ കാണാം..
“” ശലഭം വഴിമാറുമീ
മിഴിരണ്ടിലും
നിൻ സമ്മതം”
എവിടെയും ചിത്രശലഭങ്ങളെ കുറിച്ച് ഗാനങ്ങൾ, കവിതകൾ..
മായികസൗന്ദര്യമേ..
നൽകിടുമോ കകടമായി തെല്ലു
ഭംഗി എൻ ഹൃദയത്തിന് നീ…..
……………………………………………….

രജിത.എൻ.കെ
മലയാളിപത്രം നിങ്ങളുടെ കൈവിരല്‍ തുമ്പില്‍ …അതിനായി താഴയെുള്ള ലിങ്കുകള്‍ സന്ദര്‍ശിച്ച് സബ്സ്ക്രൈബ് ചെയ്യുക
✅മലയാളി പത്രത്തിന്റെ നാലാമന് യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാന്‍
https://youtube.com/@nalamanmediahouse?si=2LxTyJuYyIhVBrcq
✅മലയാളി പത്രം ഫേസ് ബുക്ക് ലിങ്ക്
facebook.com/malayaleepathram
✅മലയാളിപത്രം വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍
https://chat.whatsapp.com/DQGBuc175EG2KUS7yyIxh

