സൗദിയിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു. മലപ്പുറം വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്. റിയാദിലെ അസീസിയയിൽ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു അപകടം.ഫ്ലാറ്റിലെ മലിനജല പൈപ്പിലെ തടസ്സം മാറ്റാനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ (Sulfuric acid) നിന്നുള്ള ശക്തമായ വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരം അറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു.ഉടൻ തന്നെ റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണപ്പെട്ടു.പരേതനായ ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *