രാജേഷ് വിജയ് രചിച്ചു , രാകേഷ് വി. ആര്‍ സംവിധാനം ചെയ്ത മലയാളം ചലച്ചിത്രം ‘വിദൂരം’ പ്രദര്‍ശനത്തിന് തയ്യാറാകുന്നു. പൂര്‍ണമായും ഓസ്ട്രേലിയയില്‍ ചിത്രീകരിച്ച ഈ ചിത്രം ഒരു ഫാമിലി ഡ്രാമ – സസ്‌പെന്‍സ് ഴോണറില്‍ പെട്ടതാണെന്ന് മാജിക് ബോക്‌സ് മോഷന്‍ പിക്ചേഴ്സ് അറിയിച്ചു.

പൂര്‍ണ്ണമായും ഓസ്ട്രേലിയയില്‍ ചിത്രീകരിച്ച, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ആദ്യം ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ച ശേഷം കേരളത്തിലും പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

രാകേഷ് വി.ആറിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന രാജേഷ് വിജയാണ്. മികച്ച സംഗീത സംവിധായകനുള്ള 2024-ലെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവായ രാജേഷ് വിജയ് തന്നെയാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ആലപിച്ച ഗാനത്തിന്റെ ചിട്ടപ്പെടുത്തലും രാജേഷ് വിജയുടേതാണ്. രമേഷ് വി.ആര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഓസ്ട്രേലിയന്‍ മലയാളി നടന്‍ ശ്രീജിത്ത് ഗംഗാധരന്‍, ഷാരോണ്‍ റോസ് ബിജു, അനില്‍ ജോര്‍ജ്ജ് എബ്രഹാം, സൗജന്യ കസിന, അളക റെജി, ജോയല്‍ ബിജു, അരുണ്‍ ബാബു, തോമസ് ഈശോ , അനില്‍രാജ് ഗോപിനാഥന്‍ നായര്‍, മാളവിക ഠാക്കൂര്‍, ക്വിന്റണ്‍ ബ്രൗണ്‍, ക്രിസ് മക്‌ഗ്രേയ്ന്‍, സാഷാ ബ്ലോമ് , ജോണ്‍ കെല്ലി , ജോര്‍ദാന്‍ കെല്ലി എന്നിവരാണ് പ്രധാന താരങ്ങള്‍. അനില്‍ തങ്കപ്പന്‍ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണവും സംവിധായകന്‍ രാകേഷ് വി.ആര്‍ തന്നെയാണ് നിര്‍വഹിച്ചത്. എഡിറ്റിംഗ്: അമല്‍ജിത്ത്. ഗാനരചന: സജി ശ്രീവത്സം , ഫെലിക്‌സ് ജോഫ്രി.

കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ അണിയറപ്രവര്‍ത്തകര്‍ക്കായി ഒരു പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

