സാഹിത്യ വിളംബരമായി മലയാളീപത്രം അക്ഷരോത്സവത്തിന് കൊടിയേറ്റം

സെന്‍ട്രല്‍ കോസ്റ്റ്: അക്ഷരങ്ങളും ആശയങ്ങളും കലയും സമ്പുഷ്ടമാക്കി മലയാളീപത്രം അക്ഷരോത്സവം. മലയാളസര്‍ഗാത്മകതയുടെ നാല് പ്രതിഭകള്‍ മാറ്റുരച്ച പരിപാടി സെന്‍ട്രല്‍ കോസ്റ്റിലെ മലയാളികള്‍ക്ക് പുത്തന്‍ അനുഭവമായി. മലയാളസാഹിത്യലോകത്തെ പ്രഗത്ഭമതിയായ എഴുത്തുകാരന്‍ ബെന്യാമിന്‍,, ഒരു വലിയ നാടകക്കാലമായി നമുക്കിടയിലുള്ള നടി സജിതാ മഠത്തില്‍ , ഓര്‍മകളുടെ പൂക്കാലമൊരുക്കിയ ദീപാ നിശാന്ത് , ഹാസ്യസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള എഴുത്തുകാരന്‍ വി. കെ. കെ. രമേഷ് എന്നിവര്‍ ചേര്‍ന്ന് അക്ഷരോത്സവത്തിന് ദീപം പകര്‍ന്നു.

മലയാളീപത്രം ചീഫ് എഡിറ്റര്‍ ബാബു ഫിലിപ്പ് അധ്യക്ഷനായി. സെന്‍ട്രല്‍ കോസ്റ്റ് സമൂഹത്തിന്റെ പിന്തുണയും ആദരവും വ്യക്തമാക്കി മേയര്‍ ലോറി മക്കിന്ന, ഡെപ്യൂട്ടി മേയര്‍ ഡവ് ഈറ്റണ്‍ എന്നിവര്‍ പങ്കെടുത്തു. പ്രവാസി മലയാളികളുടെയും നാട്ടില്‍നിന്ന് എത്തിയ എഴുത്തുകാരുടെയും ഉള്‍പ്പെടെ വിവിധ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പുസ്തക പ്രകാശനത്തിനു പുറമെ ചര്‍ച്ചകള്‍, , കവിയരങ്ങ്, നൃത്തശില്‍പശാലകള്‍,നാടകം തുടങ്ങിയവകൊണ്ട് സജീവമായിരുന്നു അക്ഷരവേദി.

Leave a Reply

Your email address will not be published. Required fields are marked *