ലണ്ടന്‍ : ബ്രിട്ടിഷ് വിദ്യാഭ്യാസ-ഗവേഷണ രംഗത്ത് രണ്ട് പതിറ്റാണ്ടായി വിജയക്കൊടി പാറിക്കുന്ന പ്രമുഖ മലയാളി ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ബിന്റോ സൈമണിന് ഇരട്ട പുരസ്‌കാരത്തിളക്കം. യുകെയിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന പിന്തുണയും നൂതനമായ അധ്യാപന രീതികളും നല്‍കി വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്‍കുന്ന മികച്ച സംഭാവനകളെ മാനിച്ച് ബ്രിട്ടിഷ് പാര്‍ലമെന്റ് നല്‍കുന്ന ‘എമര്‍ജിങ് എജ്യുക്കേറ്റര്‍’ (Emerging Educator Award) പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയ ഏറ്റവും പുതിയ അംഗീകാരം.
ബ്രിട്ടിഷ് പാര്‍ലമെന്റ് പുരസ്‌കാരത്തിന് പുറമെ, സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ‘ബെസ്റ്റ് ഇന്നൊവേറ്റീവ് എജ്യുക്കേറ്റര്‍’ (Best Innovative Educator Award) പുരസ്‌കാരവും ഡോ. ബിന്റോ സൈമണ്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗവേഷണ മികവിന്റെ കരുത്ത്, അക്കാദമിക് രംഗത്തെ അഗാധമായ പാണ്ഡിത്യമാണ് ഡോ. ബിന്റോ സൈമണിനെ മറ്റ് അധ്യാപകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ (University of Manchester) നിന്നും പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ അദ്ദേഹം, എച്ച്ഐവി (HIV-1 mRNA) ചികിത്സാ രംഗത്ത് നിര്‍ണായകമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രഫസര്‍ ഡേവിഡ് ബെറിസ്ഫോര്‍ഡിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
തുടര്‍ന്ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ (UCL) സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ പോസ്റ്റ്-ഡോക്ടറല്‍ ഫെല്ലോ ആയി ജോലി ചെയ്യവേ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലൈക്കോബയോളജി, കാന്‍സര്‍ റിസര്‍ച്ച് യുകെ തുടങ്ങിയ ലോകപ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. കൂടാതെ, ഡേറ്റാലേസ് (DataLase) എന്ന പ്രമുഖ കമ്പനിയില്‍ റിസര്‍ച്ച് സയന്റിസ്റ്റ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ഗവേഷണ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം വരുംതലമുറയെ വാര്‍ത്തെടുക്കുന്നത്.
ഗവേഷണ രംഗത്തെയും വ്യവസായ രംഗത്തെയും തന്റെ അനുഭവസമ്പത്ത് വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ‘ഡോ. സൈമണ്‍സ് അക്കാദമി’ (Dr. Simon’s Academy) സ്ഥാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള ട്യൂഷന്‍ സേവനങ്ങള്‍ നല്‍കുന്നതോടൊപ്പം, അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള വഴികാട്ടിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
യുകെയിലെ തൊഴില്‍-വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ (Free Career Guidance Classes) അദ്ദേഹം നല്‍കിവരുന്നു. അക്കാദമിക് മികവിനൊപ്പം, വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത കഴിവുകള്‍ തിരിച്ചറിഞ്ഞ്, അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ച്, മികച്ച ഒരു ഭാവിക്കായി അവരെ സജ്ജരാക്കാന്‍ അദ്ദേഹം നല്‍കുന്ന പിന്തുണയും മാര്‍ഗ്ഗനിര്‍ദേശങ്ങളും യുകെയിലെ മലയാളി സമൂഹത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

