എറണാകുളം: ഓണക്കൂര്‍ സ്വദേശിയെ ഓസ്ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോളയില്‍ ചാണ്ടിയുടെയും മറിയാമ്മയുടെയും മകന് സുനില്‍മോന്‍ (52) ആണു മരിച്ചത്. ബുധന്‍ വൈകിട്ട് മെല്‍ബണില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലാണു സംഭവം
ദിവസമായി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മുറി ഒഴിഞ്ഞു പുറത്തിറങ്ങി, കാറില്‍ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. 10 വര്‍ഷം മുന്‍പു ഓസ്ട്രേലിയയില്‍ എത്തിയ സുനില്‍ ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്ട്രേലിയയിലാണ്.

