തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ തലേദിവസം മലയാളികള്‍ കുടിച്ചുതീര്‍ത്തത് 125.64 കോടി രൂപയുടെ മദ്യം. ഔട്ലെറ്റുകളിലും വെയര്‍ ഹൗസുകളിലുമായി ഡിസംബര്‍ 31ന് വിറ്റതി ന്റെ കണക്കാണിത് .കഴിഞ്ഞ പുതുവര്‍ഷത്തെക്കാള്‍ 16.93 കോടി രൂപയുടെ അധിക വില്പനയാണ് ബിവറേജസ് കോര്‍പ്പറേഷനുണ്ടായത്.
കടവന്ത്ര ഔട്ട്‌ലെറ്റാണ് വില്പനയിലെ ഏക കോടിപതി. 1.17 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്ത് പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്‌ലെറ്റാണ് വില്പനയില്‍ ഏറ്റവും പിന്നില്‍.4.61 ലക്ഷം രൂപയുടെ കച്ചവടം മാത്രമാണ് ഇവിടെ നടന്നതെന്നാണ് റിപ്പോര്‍ട്ട്.വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്‌സാണ് ഈ പുതുവര്‍ഷത്തലേന്ന് വിറ്റുപോയത്. കഴിഞ്ഞ ഡിസംബര്‍ 31ന് ഇത് 1.84 ലക്ഷം കെയ്‌സായിരുന്നു.

