മണിപ്പൂർ : മണിപ്പൂരിലെ ഉക്രുൾ ജില്ലയിൽ കുക്കി വിഭാഗവും നാഗാ വിഭാഗവും തമ്മിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് പ്രദേശത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.
ഉക്രുൽ, കാംജോംഗ് ജില്ലകളിൽ കുക്കികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുൽ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് സംഘർഷത്തിലേക്ക് വഴി വെച്ചത്. ഉക്രുൽ ജില്ലയിലെ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ ഇരുപതിലധികം നാഗാ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കലാപക്കാർ തീയിട്ടു. സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കലാപം തുടരുകയാണ്.

