സിഡ്നി വിമാനത്താവളം വഴി 10 ദശലക്ഷം ഡോളറിലധികം (ഏകദേശം 55 കോടി രൂപ) വിലമതിക്കുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച ന്യൂസിലന്‍ഡ് പൗരനെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (A-F-P) അറസ്റ്റ് ചെയ്തു.തായ്ലന്‍ഡില്‍ നിന്ന് സിഡ്നിയിലെത്തിയ 21-കാരനായ ന്യൂസിലന്‍ഡ് പൗരനെയാണ് ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് (A-B-F) പിടികൂടിയത്.ഇയാളുടെ രണ്ട് സ്യൂട്ട്കേസുകളില്‍ ഒളിപ്പിച്ച നിലയില്‍ 21 കിലോഗ്രാം ഹെറോയിന്‍ കണ്ടെടുത്തു. 21 പാക്കറ്റുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്.
തെരുവില്‍ വിറ്റഴിക്കുകയാണെങ്കില്‍ ഏകദേശം 10 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്നാണിത്.ഇത് ഒരു ലക്ഷത്തോളം ആളുകളിലേക്ക് എത്തുമായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണിത്.വിമാനത്താവളങ്ങള്‍ വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ അറസ്റ്റ് എന്ന് എഎഫ്പി (A-F-P) ഡിറ്റക്റ്റീവ് ആക്ടിംഗ് സൂപ്രണ്ട് ആരോണ്‍ ബര്‍ഗെസ് വ്യക്തമാക്കി.

