പാലക്കാട്: പാലക്കാട് വന്‍ ലഹരിവേട്ട. 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ശരീഫ്, കല്ലേക്കാട് സ്വദേശി ലിബിന്, മലപ്പുറം വൈലത്തൂര്‍ സ്വദേശി ജമാലുദ്ദീന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ജില്ലാ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ലോറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസ് കണ്ടെത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

