സംസ്ഥാനത്ത് വന്‍ ലഹരി വേട്ട; ഒരു ഡോക്ടറും വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം കണിയാപുരം തോപ് നട ജംഗ്ഷന്‍ സമീപത്തുനിന്നും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎ യും പിടികൂടി. ഡോക്ടര്‍, ബിഡിഎസ് വിദ്യാര്‍ഥിനി, ഐടി പ്രഫഷനല്‍ ഉള്‍പ്പെടെ 7 പേരെ ആന്റി നര്‍കോട്ടിക് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തു.


ബംഗളൂരുവില്‍ നിന്നാണ് രാസലഹരിയും കഞ്ചാവും തലസ്ഥാനത്ത് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.ഐടി മേഖലയും ചില സ്വകാര്യ മെഡിക്കല്‍ കോളജുകളും ലക്ഷ്യമിട്ടായിരുന്നു ലഹരി വിതരണം.3.920 ഗ്രാം എംഡിഎംഎ,0.520 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 94.1 ഗ്രാം കഞ്ചാവ്, 2 കാറുകള്‍, 2 ബൈക്കുകള്‍, 10 മൊബൈല്‍ ഫോണുകള്‍, 13710 രൂപ എന്നിവ പിടിച്ചെടുത്തു.

ഇവര്‍ എല്ലാപേരും ലഹരി ഉപയോഗിക്കുന്നവരായും പരിശോധനയില്‍ വ്യക്തമായി.ഇതില്‍ മൂന്നുപേര്‍ മുന്‍പും ലഹരി കേസുകളില്‍ പ്രതികള്‍ ആയിരുന്നു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ സ് പി യുടെ നേതൃത്വല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *