ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കിടെ ക്രൈസ്തവർക്കും അമുസ്ലീങ്ങൾക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരരെ പിടികൂടി തുർക്കി പോലീസ്. ലോകം ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, രക്തച്ചൊരിച്ചിൽ നടത്താനുള്ള മതഭീകരവാദികളുടെ നീക്കമാണ് രഹസ്യാന്വേഷണ ഏജൻസികൾ തകർത്തത്.
ഇസ്താംബൂളിലുടനീളം 124 കേന്ദ്രങ്ങളിൽ നടത്തിയ ഏകോപിത റെയ്ഡുകളിലാണ് 115 ഭീകരർ വലയിലായത്. ഭീകരരിൽ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഐസിസ് പ്രൊപ്പഗണ്ട രേഖകളും പിടിച്ചെടുത്തു. ക്രിസ്മസ് കാലത്ത് അമുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികൾക്കെതിരെയും അവരുടെ ആരാധനാലയങ്ങൾക്കെതിരെയും നടപടിയെടുക്കാൻ ഐസിസ് ആഹ്വാനം ചെയ്തതായി ഇസ്താംബൂൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളെയും ക്രിസ്മസ് വിപണികളെയും ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ നീക്കം. 137 പേർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച അധികൃതർ 124 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരരെ വലയിലാക്കിയത്

