കാട്ടുകുരങ്ങിന്റെ നിയമങ്ങള്‍ക്കു മുന്നില്‍ അടിയേറ്റു ചാകുന്ന അങ്ങാടിക്കുരങ്ങുകള്‍

മതപ്രമാണങ്ങളെ പരിപൂർണ്ണവിശ്വാസത്തിലെടുക്കുന്ന ഏതൊരു മതവിശ്വാസിക്കും ആധുനികസ്റ്റേറ്റിൻ്റെ വ്യവസ്ഥാചിട്ടവട്ടങ്ങളെ സമ്മതിക്കാൻ ബുദ്ധിമുട്ടായിരിക്കും.പൊങ്ങച്ചമാണെന്നോ, പാളിച്ചയാണെന്നോ, പോരായ്മയാണെന്നോ, അങ്ങനെ പല രീതിയിലും സ്റ്റേറ്റിനെപ്രതി അവർക്കു തോന്നാം.തെറ്റുകളെല്ലാം
സ്റ്റേറ്റിൻ്റേതെന്ന മട്ടിൽ പലയിനം കുറ്റച്ചാർത്തുകൾ അവർ നിരത്തിയിടുന്നതും കാണാം. സ്വന്തം തീവ്രതയനുസരിച്ച് സ്റ്റേറ്റ്തന്നെ അനാവശ്യമാണെന്നന്നു വിശ്വസിക്കുന്നവരുമുണ്ട്, ഇതര ജീവിത സമ്പ്രദായങ്ങളും.

കാര്യം ഇങ്ങനെയാണെങ്കിലും, ഇവർക്കൊന്നും തിരിച്ചറിയാനാവാത്ത ഒന്നുണ്ട്. പ്രതീക്ഷിക്കുന്ന മതഭരണനിയമങ്ങളെല്ലാം ഒറ്റയടിക്ക് അതേപടി നടപ്പിലാവുകയാണെങ്കിൽ ആധുനികസ്റ്റേറ്റിൽ കാലങ്ങളായി വെച്ചുണ്ടുപാർക്കുന്ന തങ്ങൾക്ക് ഒരു ദിവസംപോലും ആയുസ്സുണ്ടാകില്ലെന്ന്.കാട്ടുകുരങ്ങിൻ്റെ നിയമങ്ങൾക്കു മുന്നിൽ അങ്ങാടിക്കുരങ്ങന് അടിയേറ്റു ചാകേണ്ടിവരും.

വി.കെ.കെ.രമേഷ്

Leave a Reply

Your email address will not be published. Required fields are marked *