മെല്‍ബണ്‍/സിഡ്നി: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ മീസില്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ മൈക്കല്‍ കിഡ് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം, വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവരിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്.മെല്‍ബണില്‍ ഈ മാസം രണ്ട് മീസില്‍സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് രോഗം കണ്ടെത്തിയത്. മെല്‍ബണിലെ ചില പൊതുസ്ഥലങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയതിനാല്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
സിഡ്നിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ മാസം മുതല്‍ 13 കേസുകള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.ഒരു വിദേശയാത്രികനില്‍ നിന്ന് പടര്‍ന്ന ഈ ക്ലസ്റ്റര്‍ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ചടണ ഹെല്‍ത്ത് കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്.ആറ് മുതല്‍ 11 മാസം വരെ പ്രായമുള്ള കുട്ടികള്‍ വിദേശയാത്ര നടത്തുന്നതിന് മുന്‍പ് അധിക മീസില്‍സ് വാക്‌സിന്‍ എടുക്കണമെന്ന് ഓസ്ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്തു.
രാജ്യത്തെ കുട്ടികളിലെ വാക്‌സിനേഷന്‍ നിരക്ക് 95 ശതമാനത്തിന് താഴേക്ക് പോയത് ‘ഹെര്‍ഡ് ഇമ്മ്യൂണിറ്റി’കുറയാന്‍ കാരണമായെന്നും ഇത് രോഗവ്യാപനത്തിന് വഴിവെച്ചെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
മെല്‍ബണിലെയും സിഡ്നിയിലെയും ചില വിമാനത്താവളങ്ങള്‍, കഫേകള്‍, ആശുപത്രി വെയിറ്റിംഗ് റൂമുകള്‍ എന്നിവിടങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ 18 ദിവസം വരെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണം.മീസില്‍സ് അതിവേഗം പടരുന്ന ഒന്നായതിനാല്‍, ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം.എന്നാല്‍ ക്ലിനിക്കിലേക്ക് പോകുന്നതിന് മുന്‍പ് ഫോണില്‍ വിളിച്ച് വിവരം അറിയിക്കുന്നത് മറ്റ് രോഗികളിലേക്ക് വൈറസ് പടരുന്നത് ഒഴിവാക്കാന്‍ സഹായിക്കും എന്ന് ഡോ. ലെീന ഗുപ്ത (സിഡ്നി ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്റ്റ്) വ്യക്തമാക്കി.
ലക്ഷണങ്ങള്‍:
കടുത്ത പനി, ചുമ, കണ്ണുകളില്‍ ചുവപ്പ്, മൂക്കൊലിപ്പ്.ലക്ഷണങ്ങള്‍ ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം മുഖത്തുനിന്ന് തുടങ്ങി ശരീരമാകെ പടരുന്ന തടിപ്പുകള്‍

