അഡ്ലെയ്ഡ്: ഓസ്ട്രേലിയയിൽ മാക്യുലർ ഡീജനറേഷൻ (Macular Degeneration) ബാധിച്ച ആയിരക്കണക്കിന് രോഗികൾ കാഴ്ച നഷ്ടപ്പെടുമെന്ന ഭീതിയിലാണെന്ന് റിപ്പോർട്ടുകൾ. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന മെഡിക്കെയർ പരിഷ്കാരമാണ് രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. കണ്ണിനുള്ളിൽ നൽകുന്ന നിർണ്ണായകമായ കുത്തിവെപ്പുകൾ ഇനി മുതൽ ആശുപത്രിക്ക് പുറത്തുള്ള ചികിത്സയായി മാറ്റാനാണ് സർക്കാർ നീക്കം.
സൗത്ത് ഓസ്ട്രേലിയയിൽ നിന്നുള്ള പെൻഷൻകാരിയായ ലെസ്ലി മോർട്ടൺ ഈ തീരുമാനത്തെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി. കാഴ്ച നിലനിർത്താൻ കൃത്യമായ ഇടവേളകളിൽ ഈ കുത്തിവെപ്പ് അനിവാര്യമാണ്. “ചികിത്സ ലഭിച്ചില്ലെങ്കിൽ പൂർണ്ണമായി അന്ധത സംഭവിക്കും
ഫെഡറൽ ആരോഗ്യ മന്ത്രിക്കു ലഭിച്ച ശുപാർശ പ്രകാരം, ഈ ചികിത്സ ഇനി മുതൽ ആശുപത്രിക്ക് പുറത്തുള്ള സേവനമായി മാത്രമേ മെഡിക്കെയർ പരിഗണിക്കൂ. ഇതോടെ സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഈ ചികിത്സയ്ക്ക് ലഭിക്കാതെ വരും. നിലവിൽ ആശുപത്രികളിൽ ചെന്ന് ഈ കുത്തിവെപ്പ് എടുക്കുന്നവർ വൻ തുക സ്വന്തം കൈയിൽ നിന്ന് നൽകേണ്ടി വരും. ഇത് പ്രതിവർഷം ആയിരക്കണക്കിന് ഡോളറുകളുടെ അധിക ബാധ്യതയാണ് സാധാരണക്കാരായ രോഗികൾക്ക് ഉണ്ടാക്കുന്നത്.
തന്റെ ഭാര്യയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഇത് മാനസികമായി തങ്ങളെ തകർക്കുമെന്നും ലെസ്ലിയുടെ ഭർത്താവ് ജോൺ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പലർക്കും ചികിത്സ തുടരാൻ കഴിയാത്ത സാഹചര്യം ഈ നിയമപരിഷ്കാരം മൂലം ഉണ്ടായേക്കാം

