മെൽബൺ: വിക്ടോറിയയിലെ സർക്ക ആരോഗ്യ മേഖലകളിൽ വളരെ ശക്തമായ സംഘടനയായ ഹെൽത്ത് വർക്കേഴ്സ് യൂണിയൻ്റെ (HWU) നേതൃത്വത്തിൽ മെൽബൺ നഗരത്തിൽ പ്രതിഷേധ സമര റാലി സംഘടിപ്പിച്ചു. 25 വർഷത്തിനു ശേഷം ആദ്യമായാണ് HW U സമരവുമായി മുന്നിട്ടറിങ്ങുന്നത്.ആരോഗ്യ രംഗത്തെ അഡ്മിൻ , ഐ. ടി. വാർഡ് ക്ലർക്ക്, ഫാർമസി, തിയ്യറ്റർ,CSSD, Food Service, ഓർഡർലി,PSA, ക്ലീനിംഗ്, തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടു വരുന്ന രണ്ടായിരത്തിലധികം പേരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.


HWU നേതാവ് ജെയ്ക് – മക്- ഗിന്നസിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി വിക്ടോറിയൻ ട്രേഡ് ഹാളിന് മുൻപിൽ നിന്ന് ആരംഭിച്ച് പാർലമെൻ്റ് വഴി പ്രീമിയർ ജസീന്ത അലൻ്റെ സ്വകാര്യ ഓഫീസിന് മുൻപിൽ സമാപിച്ചു. റൂറൽ ഏരിയകളിൽ നിന്നെത്തിയ വിവിധ യൂണിയൻ ഭാരവാഹികൾ സമരത്തെ അഭിസംബധോന ചെയ്തു.മികച്ച വേതനം ഉറപ്പാക്കുക ജോലി ഭാരം ആനുപാതികമായി തിട്ടപ്പെടുത്തുക, ഒഴിഞ്ഞ തസ്തികകളിൽ നിയമനങ്ങൾ നടത്തുക, തുടങ്ങി എൺപതോളം ആവശ്യങ്ങളാണ് HWU മുന്നോട്ടു വെച്ചിട്ടുള്ളത്.വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പും നേതാക്കൾ പ്രതിഷേധ മാർച്ചിനു ശേഷം അറിയിച്ചു.ഓസ്ട്രേലിയയിലെ ആരോഗ്യ മേഖലകളിൽ ജോലിയെടുക്കുന്ന മലയാളികൾ ഏറെയാണ്.

