ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; ആറ് മരണം, ഒരാളെ കാണാതായി

ദോഹ: ഖത്തർ സമുദ്രാതിർത്തിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.പതിവ് പരിശീലന പറക്കലിനിടെഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന്റെ പ്രാദേശിക ജലാതിർത്തിക്കുള്ളിലാണ് വിമാനം തകർന്നു വീണത്.അപകടസമയത്ത് ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. ഒരാൾക്കായി തീവ്രമായ തിരച്ചിൽ തുടരുന്നു.

വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. മറ്റ് അസ്വാഭാവിക കാരണങ്ങളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *