തിരുവനന്തപുരം: ക്ഷീരസംഘങ്ങൾ വഴി വില്ക്കുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്കു ചാക്ക് ഒന്നിന് 200 രൂപ സബ്സിഡി നൽകാൻ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ ഭരണസമിതി തീരുമാനം.
2026 ഫെബ്രുവരി ഒന്നു മുതൽ 2026 മാർച്ച് 31 വരെ വില്പന നടത്തുന്ന കാലിത്തീറ്റയാക്കാണു സബ്സിഡി അനുവദിച്ചിട്ടുള്ളത്. 2024 സെപ്റ്റംബർ മുതൽ മിൽമ ഫെഡറേഷനും ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്കു ചാക്ക് ഒന്നിന് 100 സബ്സിഡി രൂപ നൽകിവരുന്നുണ്ട്. മിൽമയുടെ മലബാർ, തിരുവനന്തപുരം മേഖലാ യൂണിയനുകൾ നൽകിവന്ന സബ്സിഡികൾക്കു പുറമേയാണിത്.
ഫെഡറേഷൻ നൽകി വന്നിരുന്ന ഈ 100 രൂപ സബ്സിഡിയാണ് 200 രൂപ ആക്കി ഉയർത്തുന്നത്.
മേഖലാ യൂണിയനുകൾ നൽകുന്ന 100 രൂപ സബ്സിഡികൾക്കൊപ്പം ഫെഡറേഷൻ നൽകുന്ന 200 രൂപ സബ്സിഡി കൂടി ചേരുന്പോൾ ആകെ 300 രൂപയുടെ സബ്സിഡി ആനുകൂല്യം ക്ഷീരകർഷകർക്ക് ലഭ്യമാകും. ഇതിലൂടെ 2019ലെ കാലിത്തീറ്റയുടെ വിലയേക്കാൾ 120 രൂപ കുറവിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ ലഭ്യമാകും.

