മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ലേ​ക്ക്

കൊ​​​​ച്ചി: മി​​​​ൽ​​​​മ​ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക് വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കെ​​​​സി​​​​എം​​​​എം​​​​എ​​​​ഫ് – മി​​​​ൽ​​​​മ​​​​യും ഫു​​​​ഡ്‌​​​​ലി​​​​ങ്ക്സ് ഫു​​​​ഡ് ആ​​​​ൻ​​​​ഡ് ബി​​​​വ​​​​റേ​​​​ജ് സൊ​​​​ല്യൂ​​​​ഷ​​​​ൻ​​​​സും ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഒ​​​​പ്പു​​​​വ​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം ഇ​​​​ട​​​​പ്പ​​​​ള്ളി​​​​യി​​​​ലെ മി​​​​ൽ​​​​മ ഓ​​​​ഫീ​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മി​​​​ൽ​​​​മ ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​എ​​​​സ്. മ​​​​ണി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ മി​​​​ൽ​​​​മ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​സി​​​​ഫ് കെ. ​​​​യൂ​​​​സ​​​​ഫും ഫു​​​​ഡ്‌​​​​ലി​​​​ങ്ക്സ് പാ​​​​ർ​​​​ട്ണ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​ബു​​​​വും ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.

ധാ​​​​ര​​​​ണ​​​​പ്ര​​​​കാ​​​​രം സൗ​​​​ദി അ​​​​റേ​​​​ബ്യ, യു​​​​എ​​​​ഇ, ബ​​​​ഹ​​​റി​​​​ൻ, ഒ​​​​മാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പ്രീ​​​​മി​​​​യം മി​​​​ൽ​​​​മ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഫു​​​​ഡ്‌​​​​ലി​​​​ങ്ക്സി​​​​ന് ല​​​​ഭി​​​​ക്കും. പ്ര​​​​തി​​​​മാ​​​​സം 20 ട​​​​ൺ മി​​​​ൽ​​​​മ നെ​​​യ് ഈ ​​​​നാ​​​​ലു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

ഓ​​​​രോ രാ​​​​ജ്യ​​​​ത്തും പ്ര​​​​തി​​​​മാ​​​​സം അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ മ​​​​റ്റു മി​​​​ൽ​​​​മ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വി​​​​റ്റ​​​​ഴി​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *