കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂര് ജില്ലാ കളക്ടറും കമ്മീഷണറും മറ്റ് ഉദ്യഗസ്ഥരും ചേർന്നാണ് മന്ത്രിയെ താങ്ങിയെടുത്തത്.
അല്പസമയം മന്ത്രി അബോധാവസ്ഥില് ആയിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ മന്ത്രി, നടന്നാണ് ആംബുലൻസിൽ കയറിയത്.

