വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് മന്ത്രി

xr:d:DAF427hr9Eg:13,j:2970541100681921788,t:24013020

കൊച്ചി: നാനോ ഗാര്‍ഹിക വ്യവസായങ്ങളുടെ വൈദ്യുതിനിരക്ക് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വ്യവസായ നിരക്കില്‍ നിന്ന് മാറ്റി ഗാര്‍ഹിക പരിധിയിലേക്കാണ് മാറ്റുക. വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാനാണിത്.

അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പിന്റെയും കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോമാര്‍ട്ടും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കി വ്യവസായസൗഹൃദ അന്തരീക്ഷം ഒരുക്കാനായി. 10വര്‍ഷമായി പവര്‍കട്ട്, ലോഡ്ഷെഡിംഗ് എന്നിവ ഉണ്ടായിട്ടില്ല. പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിന് വ്യവസായങ്ങള്‍ക്ക് 10ശതമാനം നിരക്കിളവ് നല്‍കി. മറ്റ് സമയങ്ങളിലും ഇളവിന് ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ അദ്ധ്യക്ഷനായി.

ബെന്നി ബെഹ്നാന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.കെ.സി. മമ്മദ് കോയ, പ്രദര്‍ശനം ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *