
ജോസഫ് കുര്യന്
തിരുവനന്തപുരം
919495312152
”നിര്‍ഭാഗ്യവശാല്‍ ബൈബിളിലെ പല പരാമര്‍ശങ്ങളും സ്ത്രീ വിരുദ്ധത നിറഞ്ഞതാണ്.ആദത്തെ ദൈവത്തിന്റെ വാരിയെല്ലില്നിന്നും സൃഷ്ടിച്ചുവത്രെ! ”
സ്ത്രീകള്‍ ജനിക്കുന്നത് ഒരു ദുര്‍ലക്ഷണമായി നമ്പൂതിരി സമുദായം കരുതിയിരുന്നതായി വി ഭട്ടതിരിപ്പാട് പറയുന്നു.ഇതു തന്നെയാണ് ലോകത്തു എല്ലായിടത്തും നടക്കുന്നത്.ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഇന്ത്യന്‍ വനിതകള്‍. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പറയുമായിരുന്നു.ക്രൈസ്തവരുടെ ഇടയില്‍ സ്ത്രീപീഡനം വളരെ സര്‍വസാധാരണമായിരുന്നു.ദശലക്ഷക്കണക്കിന് സ്ത്രീകളെ inquisition കാലത്ത് ചുട്ടു കൊന്നിട്ടുള്ളതായി Betrrand Russel സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു സ്ത്രീ മന്ത്രവാദിനി ആണെന്ന് പറഞ്ഞാല്‍ മതി ഉടനെ അവളെ ബന്ധിച്ചു പോസ്റ്റില്‍ കെട്ടി എണ്ണ ഒഴിച്ച് ജീവനോടെ ചുട്ടു കൊല്ലുമായിരുന്നു.
യേശുവിന്റെ മാതാവിനോട് ഭക്തിയുഉള്ളവരാണ് പലരും.പക്ഷെ സ്വന്തം മാതാക്കളെ ഉപദ്രവിക്കുവാന്‍ ഒരു കൂസലുമില്ല അവര്‍ക്ക്.ഒരു വിധവയ്ക്കു നന്നായി ശ്വസിക്കുവാന്‍ പോലും സ്വാതന്ത്ര്യം ഇല്ല.
കെട്ടി വരുന്ന പെണ്ണ് പലഹാരം,പാത്രങ്ങള്‍,വീട്ടുപകരണങ്ങള്‍ എല്ലാം കൊണ്ടു വന്നില്ലെങ്കില്‍ പലഹാരം തിന്നാന്‍ പല്ലും തേച്ചിരിക്കുന്ന അമ്മായിയമ്മ ക്രൂരമായ പോര് തുടങ്ങും.ഇത്തരം പ്രവണതകള്‍ നാം അവസാനിപ്പിക്കണം.
കാര്യേഷു മന്ത്രി
കരുണേഷു ദാസി
സ്നേഹേഷു മാതാ
ക്ഷമയാ ധരത്രി
രൂപേഷു ലക്ഷ്മി
ശയനേഷു വേശ്യ
ഷഡ്കര്മധാരി
കുലധര്‍മ പത്നി.
ഒരു കുലധര്‍മ പത്നിക്കു ഇതെല്ലാം വേണം.പക്ഷെ ഭര്‍ത്താവ് ഏതെങ്കിലും ഒരു കോന്തന് ആയാല്‍ മതി.നമ്മുടെ ആണ്‍കുട്ടികള്‍ക്ക് പലര്‍ക്കും നല്ല വിദ്യാഭ്യാസ യോഗ്യത ഇല്ല.എങ്ങിനെയെങ്കിലും ഒരു നേഴ്സിനെ കെട്ടി വിദേശത്ത് പോണം.അവിടെ ചെന്നാല്‍ കുടിച്ചു മത്തഭ്രുംഗമായി ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കും നിത്യദുഃഖഹേതുവായി അവന് കഴിയുന്നു.
വിവാഹം കൂദാശയാക്കിയതുകൊണ്ടോ സത്യ പ്രതിജ്ഞ ചെയ്തു കെട്ടിയതുകൊണ്ടോ ഒരു ഗുണവും ഇല്ല.പല സ്ത്രീകളും പീഡനം മൂലം ആത്മഹത്യ ചെയ്യുന്നു.
നഴ്സ് ജോലിമൂലം കൂടുതല്‍ പണം ഉണ്ടാക്കുന്നത് കൊണ്ട് അഹങ്കരിച്ചു ഭര്‍ത്താവിനെ ധിക്കരിച്ചു നടക്കുന്ന ഭാര്യമാരും ധാരാളം ഉണ്ട്.സുശീല എന്നായിരിക്കും ചിലരുടെ പേര്. പക്ഷെ മുഴുവന്‍ ദുശീലം ആയിരിക്കും.ഒരു നല്ല ശീല പോലും കാണില്ല.
പുരുഷന്മാരേക്കാള് കാര്യങ്ങള്‍ ദീര്‍ഘ ദൃഷ്ടിയോടെ കാണാനും പ്രതിസന്ധികളെ തരണം ചെയ്യാനും സ്ത്രീകള്‍ക്ക് പ്രത്യേകവരം ദൈവം കൊടുത്തിട്ടുണ്ട്. Margaret Thacher, Golda Meir, Indira Gandhi, Theresa May, Jhansi Rani തുടങ്ങിയ അനേകം പേര് ഈ പട്ടികയില്‍ ഉണ്ട്. മാനവ സമൂഹത്തിന്റെ അഭ്യുന്നതിയ്ക്കു സ്ത്രീ ശക്തിയെ നാം ഇനിയും വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.തൊട്ടിലാട്ടുന്ന കരം തന്നെ വിഷ്ടപത്തെ ഭരിക്കട്ടെ.
നിര്‍ഭാഗ്യവശാല്‍ ബൈബിളിലെ പല പരാമര്‍ശങ്ങളും സ്ത്രീ വിരുദ്ധത നിറഞ്ഞതാണ്.ആദത്തെ ദൈവത്തിന്റെ വാരിയെല്ലില്നിന്നും സൃഷ്ടിച്ചുവത്രെ! ഇതിലും വലിയ ഭോഷാത്തരം ലോകത്തില്‍ ഇല്ല.വിലക്കപ്പെട്ട കനി ഹവ്വാ പറിച്ചു ആദത്തിനു കൊണ്ടുപോയി കൊടുത്തു ആദത്തെ പിഴപ്പിച്ചു.പൗലോസ് സ്ലീഹ സ്ത്രീ വിരുദ്ധതയുടെ മാകുടോദാഹരണമാണ്.കൊറിന്ത്യര്ക്കുള്ള ലേഖനം ഏഴാം അധ്യായത്തില്‍ പൗലോസ് പറയുന്നത് സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണ് പുരുഷന് നല്ലത് എന്നാണ്. പൗലോസിന്റെ പിതാവ് അദ്ദേഹത്തിന്റെ അമ്മയെ സ്പര്ശിക്കാതിരുന്നെങ്കില് പൗലോസ് ജനിക്കുമായിരുന്നുവോ.പൗലോസ് തന്റെ ഭാര്യയെ വിട്ടിട്ടു റോമാ സാമ്രാജ്യത്തിന്റെ വിദൂരമായ ഓരോ മുക്കിലും മൂലയിലും സുവിശേഷം പ്രസംഗിച്ചു നടന്നു. തന്റെ ഭാര്യയോടുള്ള കടുത്ത അവഗണനയല്ലേ ഇത്.യേശു പോലും ഇത് ക്ഷമിക്കുകയില്ല.
കലഹക്കാരിയായ ഭാര്യക്കൊപ്പം താമസിക്കുന്നതിലും നല്ലത് തട്ടിന്‍പുറത്തു കയറി ഇരിക്കുന്നതാണെന്ന് പൗലോസ് പറയുന്നുണ്ട്. അത് പൗലോസിന്റെ അനുഭവമായിരിക്കാം.അദ്ദേഹം ഭാര്യയെ വിട്ടിട്ടു സുവിശേഷം പ്രസംഗിച്ചു റോമാ സാമ്രാജ്യത്തിന്റെ ഓരോ മുക്കിലും കറങ്ങി നടന്നു.ആ ഭാര്യ എന്തുമാത്രം സഹിച്ചിട്ടുണ്ടാകും.സ്ത്രീ വിമോചനത്തിന് പത്രപ്രവര്‍ത്തകരും ബുദ്ധി ജീവികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

