സൗത്ത് ഓസ്ട്രേലിയയിലെ ആന്‍ഡമൂക്കയില്‍ (Andamooka) നിന്ന് കാണാതായ ട്രിഷ ഗ്രാഫിന്റെ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

ട്രിഷയുടെ തിരോധാനം വെറുമൊരു മിസ്സിംഗ് കേസ് എന്നതിലുപരി ഒരു കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് മേജര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.ഡിസംബര്‍ മാസത്തില്‍ ആന്‍ഡമൂക്കയിലെ തന്നെ ഒരു സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രിഷയുടെ കാര്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ കാറിനുള്ളിലോ പരിസരത്തോ അവരെ കണ്ടെത്താനായില്ല.2025 ഡിസംബര്‍ 12-നാണ് ട്രിഷയെ അവസാനമായി ആരെങ്കിലും കാണുന്നത്. അതിനുശേഷം അവരുടെ ബാങ്ക് അക്കൗണ്ടുകളോ ഫോണോ ഉപയോഗിച്ചിട്ടില്ല എന്നത് പോലീസിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ആന്‍ഡമൂക്കയിലെ ഖനന മേഖലകളിലും വിജനമായ പ്രദേശങ്ങളിലും പോലീസ് ഡ്രോണുകളും ട്രാക്കര്‍ നായകളെയും ഉപയോഗിച്ച് പരിശോധന തുടരുകയാണ്.
അവരുടെ തിരോധാനത്തിന് തൊട്ടടുത്ത ദിവസങ്ങളിലെ റോഡ് സൈഡ് ക്യാമറകളും പ്രാദേശിക സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് വിശകലനം ചെയ്തുവരികയാണ്.നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ട്രിഷയുമായി അടുപ്പമുണ്ടായിരുന്ന ചിലരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ട്രിഷയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ക്രൈം സ്റ്റോപ്പേഴ്‌സുമായി (Crime Stoppers – 1800 333 000) ബന്ധപ്പെടണമെന്ന് സൗത്ത് ഓസ്ട്രേലിയന്‍ പോലീസ് അറിയിച്ചു. അവര്‍ ആന്‍ഡമൂക്കയില്‍ എവിടെയെങ്കിലും അവസാനമായി കണ്ടവരോ, അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടവരോ ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *